തിരുവനന്തപുരത്ത്നിന്ന് രണ്ട് മണിക്കൂർ 13 മിനിറ്റ് ; വന്ദേഭാരത് കോട്ടയത്തെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ടാം വട്ട പരീക്ഷണയോട്ടം പുരോഗമിക്കുന്നു. കൊല്ലം റെയിൽവേ സ്‌റ്റേഷൻ പിന്നിട്ട് വന്ദേഭാരത് കോട്ടയത്തെത്തി. കൃത്യം 7.33നാണ് ട്രെയിൻ കോട്ടയത്തെത്തിയത്. തിരുവനന്തപുരത്ത് നിന്ന് 5.20 ന് എടുത്ത ട്രെയിൻ കോട്ടയത്തെത്താൻ രണ്ട് മണിക്കൂറും 13 മിനിറ്റും സമയമെടുത്തു. വന്ദേഭാരതിന്റെ ആദ്യ പരീക്ഷണയോട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്താൻ രണ്ട് മണിക്കൂറും 10 മിനിറ്റുമായിരുന്നു സമയമെടുത്തിരുന്നത്. എറാണാകുളത്തേക്ക് ട്രെയിൻ പുറപ്പെട്ടു. വന്ദേഭാരത് പരീക്ഷണയോട്ടത്തിന്റെ ഭാഗമായി മറ്റു ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. 5.20 ന് പുറപ്പെട്ട ട്രെയിൻ ഒരു മണിയോടെ കാസർകോട് എത്തിയേക്കും. നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങിയത്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് ട്രെയിനിന്റെ നിരക്ക് പ്രഖ്യാപിച്ചിരുന്നു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്. ട്രെയിനിൽ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...