മണല്‍ മാഫിയ ബന്ധം കൂടുതല്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : മ​ണ്ണ് – ​മ​ണ​ല്‍ മാ​ഫി​യ ബ​ന്ധ​ത്തി​ല്‍ പി​ടി​യി​ലാ​യ​വ​ര്‍ കൂ​ടാ​തെ കൂ​ടു​ത​ല്‍ പേ​രു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന. കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്നം​കു​ളം, എ​രു​മ​പ്പെ​ട്ടി സ്റ്റേ​ഷ​നു​ക​ളി​ലെ എ.​എ​സ്.​ഐ അ​ട​ക്ക​മു​ള്ള ഏ​ഴ് പോ​ലീ​സു​കാ​രെ​യാ​ണ് മ​ണ്ണ് മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്ക് വി​വ​രം ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി ക​മീ​ഷ​ണ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ​വ​രെ കൂ​ടാ​തെ മാ​ഫി​യ​യു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​രെ ബോ​ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ന​ട​പ​ടി​യെ​ടു​ത്ത പോലീ​സു​കാ​രു​ടെ​യും മ​ണ്ണ് ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലെ ന​മ്പറു​ക​ളി​ലു​ള്ള വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ഫി​യ ബ​ന്ധം ആ​ഴ​ത്തി​ലും പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ജി​ല്ല​യി​ലെ മ​ണ്ണ് മാ​ഫി​യ ബ​ന്ധ​ത്തി​ന് ഏ​റെ പ​ഴ​ക്ക​മു​ണ്ട്. പോ​ലീ​സി​ലെ ചി​ല​രെ ഒ​തു​ക്കാ​നും മ​ണ്ണ് മാ​ഫി​യ കൂ​ട്ടു​കെ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച ച​രി​ത്രം ജി​ല്ല​ക്കു​ണ്ട്. 2012 ല്‍ ​വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ്യാ​ജ മ​ണ​ല്‍​ക്ക​ട​ത്തി​നെ പൊ​ളി​ച്ച​ത് ഹൈ​കോ​ട​തി​യാ​ണ്. മ​ണ്ണ് മാ​ഫി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വ​ഴ​ങ്ങാ​തി​രു​ന്ന കീ​ഴു​ദ്യോ​ഗ​സ്ഥ​നെ ഒ​തു​ക്കി​യ​ത് മ​ണ​ല്‍​ക്ക​ട​ത്ത് വെ​ച്ചാ​യി​രു​ന്നു.

പോ​ലീ​സു​കാ​ര​ന്‍ ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തെ തു​ട​ര്‍​ന്ന്​ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഹൈ​കോ​ട​തി സ​ര്‍​ക്കാ​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സി​റ്റി പ​രി​ധി​യി​ല്‍ ത​ന്നെ മ​ണ്ണു​ത്തി​യി​ലും മ​ണ്ണ് മാ​ഫി​യ ബ​ന്ധം പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ കു​ന്നം​കു​ളം, എ​രു​മ​പ്പെ​ട്ടി സ്റ്റേ​ഷ​നു​ക​ളി​ലെ ഏ​ഴ് പേ​രെ സ​സ്​​പെ​ന്‍​ഡ് ചെ​യ്ത് സം​ഭ​വ​ത്തി​ല്‍ 13 പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ​യു​ള്ള തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഏ​ഴ് പേ​രെ മാ​ത്രം ശി​ക്ഷി​ച്ച്‌ ആ​റ് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​യെ​ടു​ത്ത​വ​രേ​ക്കാ​ള്‍ ബ​ന്ധ​വും അ​ടു​പ്പ​വും ഇ​വ​രു​മാ​യി​ട്ടാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും ച​ങ്ങാ​ത്ത​മു​ള്ള​വ​രു​മാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രെ​ന്ന് പ​റ​യു​ന്നു. മ​ണ്ണ് ക​ട​ത്ത് സം​ഘ​ത്തി‍ന്റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ഇ​പ്പോ​ഴും സ​ര്‍​വി​സി​ല്‍ തു​ട​രു​ന്ന പോ​ലീ​സു​കാ​രു​ടെ വി​ളി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ്ണു​ക​ട​ത്ത് സം​ഘ​ത്തി​ന് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും പി​ടി​ക്കാ​തി​രി​ക്കാ​ന്‍ പോ​കേ​ണ്ട വ​ഴി​ക​ളു​മ​ട​ക്ക​മു​ള്ള​വ​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പോ​ലീ​സാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ സമ്മർദ്ദം : ഉത്തർപ്രദേശിൽ പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

0
ഗാസിയാബാദ്: നാളെ നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ...

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കുറയുന്നു ; കാർഷിക മേഖലയിൽ എൽ-നിനോ ആശങ്ക ശക്തം

0
ന്യൂഡല്‍ഹി: മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ...

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...

ജന്തർ മന്തറിൽ രാപകൽ പ്രതിഷേധവുമായി സി ജെ പി

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ...