Friday, May 3, 2024 9:52 am

ക്വീൻ ഓഫ് സ്കൈസ്…; ഒടുവിൽ അവസാന ടേക്ക് ഓഫ് നടത്തി എയർ ഇന്ത്യയുടെ ബോയിംഗ് 747

For full experience, Download our mobile application:
Get it on Google Play

മുംബൈ: എയർ ഇന്ത്യയുടെ ജനപ്രിയ വിമാനങ്ങളായിരുന്ന ബോയിംഗ് 747 സ‍ർവീസുകൾ ഒടുവിൽ അവസാനിപ്പിച്ചു. ക്വീൻ ഓഫ് സ്കൈസ് എന്നറിയപ്പെട്ടിരുന്ന വിമാനങ്ങൾ ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഉൾപ്പടെയുള്ളവർ ഉപയോഗിച്ചിരുന്നു. ഇന്നലെയായിരുന്നു ഈ വിമാനത്തിന്റെ അവസാന സർവ്വീസ് നടന്നത്. മുബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് രാവിലെ 40.47ഓടെയാണ് എയർ ഇന്ത്യയുടെ ജംപോ ജെറ്റ് വിമാനം അവസാന ടേക്ക് ഓഫ് നടത്തിയത്. വിമാനത്തിന്റെ സേവനം അവസാനിപ്പിക്കുവെന്ന് വിശദമാക്കിയുള്ള എയർ ഇന്ത്യ കുറിപ്പിന് നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്. അന്തർദേശീയമായുള്ള ദീർഘദൂര സർവ്വീസുകൾക്കായിരുന്നു മഹാരാജാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത്.

അമേരിക്കയിലെ പ്ലെയിൻഫീൽഡിലേക്കാണ് മഹാരാജയുടെ അവസാന സർവ്വീസ്. ഇവിടെ വച്ച് വിമാനം പൊളിച്ച് പാർട്സുകൾ മാറ്റും. 1971 മാർച്ച് 22നാണ് എയർ ഇന്ത്യയ്ക്ക് ബോയിംഗ് 747 വിഭാഗത്തിലെ ആദ്യ വിമാനം ലഭിച്ചത്. ലോകത്താകമാനം ബോയിംഗ് 747 വിമാനങ്ങളുടെ സ്ഥാനം കൂടുതൽ മികച്ച സൌകര്യങ്ങൾ ലഭ്യമായ വിമാനങ്ങൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ നാല് ബോയിംഗ് 747 വിമാനങ്ങൾക്കും ഇതിനോടകം പുതിയ ഉടമസ്ഥരെ കണ്ടെത്താനായിട്ടുണ്ട്. വിമാനങ്ങൾക്ക് പാർട്സുകൾ വിതരണം ചെയ്യുന്ന കംപനിയാണ് ഇവയെ വാങ്ങിയിട്ടുള്ളത്. 2021ൽ യാത്രകൾ അവസാനിപ്പിച്ച ബോയിംഗ് 747 വിമാനം മുംബൈ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബോയിംഗ് വിസില്‍ബ്ലോവര്‍ ; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

0
യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച...

അടൂര്‍ എസ്.എന്‍.ഐടിയില്‍ സിവിൽ എൻജിനീയറിംഗ് ഫെസ്റ്റ് നടന്നു

0
അടൂർ : ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അടൂർ സിവിൽ എൻജിനീയറിംഗ്...

ഗോൾഡി ബ്രാർ കൊല്ലപ്പെട്ടിട്ടില്ല ജീവനോടെ ഉണ്ട് ; വെളിപ്പെടുത്തലുമായി യു.എസ്

0
ന്യൂയോർക്ക്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോൾ‌ഡി...

പ്രീമിയം സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വകാര്യ ട്രെയിന്‍ ജൂണ്‍ നാലുമുതല്‍ സർവീസ് ആരംഭിക്കുന്നു ; ആദ്യ...

0
തിരുവനന്തപുരം: സ്വകാര്യ ട്രെയിന്‍ ടൂര്‍ പാക്കേജ് ആദ്യമായി കേരളത്തിലും. രാജ്യത്തിന്റെ വിവിധ...