Tuesday, April 23, 2024 10:39 am

അടൂർ ആറാട്ടുചിറ കുടിവെള്ള പദ്ധതിയുടെപ്രവർത്തനം അവതാളത്തിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : ആറാട്ടുചിറ കുടിവെള്ള പദ്ധതിയുടെപ്രവർത്തനം അവതാളത്തിൽ. രാജീവ്‌ ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയുടെ പേരിൽ 8 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ടാം ദിവസം തന്നെ നിലച്ചു. വെള്ളം എടുക്കുവാനായി ആറാട്ട്ചിറയിൽ ലക്ഷങ്ങൾ ചെലവഴിച്ച് കിണറും ചാല ജംഗ്ഷനിൽ വാട്ടർ ടാങ്കും നിർമ്മിച്ചു. ഈ ടാങ്കാണ് ഇപ്പോൾ കാട് പിടിച്ച് അനാഥമായി കിടക്കുന്നത്. 150 ലേറെ കുടുംബങ്ങൾക്ക് വെള്ളം എത്തിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് പദ്ധതി. ആദ്യ തവണ മോട്ടോർ തകരാറിലാകുകയും മാസങ്ങൾ അങ്ങനെ തന്നെ കിടക്കുകയും ചെയ്തു. ശേഷം സ്വന്തം ചിലവിൽ മോട്ടോർ നന്നാക്കുവാനായി പ്രതിഷേധക്കാർ തയാറായപ്പോൾ മാസങ്ങളുടെ വൈദ്യുതി ചാർജ് കുടിശികയായി. വീണ്ടും നടന്ന സമരഫലമായി വൈദ്യുതി ചാർജ് അടച്ച് പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചപ്പോഴാണ് ആറാട്ട് ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജെ.സി.ബി കൊണ്ട് സൈഡ് ഭിത്തി കെട്ടാൻ കുഴിച്ചപ്പോൾ പൈപ്പുകൾ പൊട്ടിയത്.

അത് അന്ന് മാറ്റി സ്ഥാപിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിൽ വീണ്ടും പദ്ധതി പൊങ്ങി വന്നപ്പോൾ നേരത്തെ വീടുകളിലേക്ക് സ്ഥാപിച്ച പൈപ്പുകൾ എല്ലാം ഉപയോഗശൂന്യമായി എന്നാണ് അധികൃതരുടെ വിശദീകരണം. കോളനി നിവാസികൾ ദൂരസ്ഥലങ്ങളിൽ പോയി തലച്ചുമടായി ആണ് വീട്ടാവശ്യത്തിന് വെള്ളം എത്തിക്കുന്നത്. ചിലർ ഒരു ടാങ്കിന് 450 രൂപ നിരക്കിൽ വെള്ളം വാങ്ങുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിൽ നിന്ന് ആഴ്ചയിൽ ഒരു പ്രാവശ്യം ടാങ്കറിൽ എത്തുന്ന വെള്ളം ഒന്നിനും തികയാത്ത അവസ്ഥയാണ്. വേനൽ ആയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത്‌ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികൾ ദത്തെടുക്കപ്പെട്ടാൽ DNA പരിശോധന പ്രോത്സാഹിപ്പിക്കരുത്, സ്വകാര്യത മാനിക്കണം’

0
കൊച്ചി: പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന...

ലോക്സഭാ തിരഞ്ഞെടുപ്പ് – മാര്‍ത്തോമ്മാ സഭ നിലപാട് വ്യക്തമാക്കി

0
തിരുവല്ല: ലോക്സഭാ തിരഞ്ഞെടുപ്പ് അതീവ ഗൗരവമുള്ളതാണെന്നും തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം...

സിറ്റി ഗ്യാസ് പദ്ധതി പത്തനംതിട്ടയിലേക്കും ; കുളനടയിൽ ഗ്യാസ് സ്റ്റേഷന്‍റെ നിർമാണം തുടങ്ങി

0
പത്തനംതിട്ട : പൈപ്പുകളിലൂടെ പാചകവാതകം അടുക്കളയിൽ എത്തുന്ന സിറ്റി ഗ്യാസ് പദ്ധതി...

റോഡിന് വീതി കുറവ് ; പയ്യനാമൺ വഞ്ചിപ്പടി വളവിൽ അപകടങ്ങൾ പതിവ്

0
കോന്നി : തണ്ണിത്തോട് - കോന്നി റോഡിലെ പയ്യനാമൺ വഞ്ചിപ്പടിക്ക് സമീപത്തെ...