ഓപൺ സ്കൂൾ വിദ്യാർഥികൾക്കും അർധ വാർഷിക പരീക്ഷക്ക്​ ചോദ്യപേപ്പർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി​ച്ച്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം. ഇ​തു​വ​ഴി ആ​റു ല​ക്ഷ​ത്തോ​ളം ചോ​ദ്യ​​പേ​പ്പ​ർ​ പാ​ഴാ​യി. ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യ​​പേ​പ്പ​റു​ക​ൾ എ​ത്തി​ച്ച​പ്പോ​ഴാ​ണ്​ പി​ഴ​വ്​ പു​റ​ത്തു​വ​ന്ന​ത്. ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​താ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഉ​പ​യോ​ഗി​ച്ച്​ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യ​​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​താ​ണ്​ പി​ഴ​വാ​യ​ത്. അ​ര​ല​ക്ഷ​ത്തോ​ളം വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ​ൺ സ്കൂ​ളി​നു​ കീ​ഴി​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​താ​നു​ണ്ട്.

ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പാ​ദ​വാ​ർ​ഷി​ക, അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​റി​ല്ല. ഇ, ​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​യ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ്​ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്കാ​യി ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ച​ത്. ഓ​പ​ൺ സ്കൂ​ളി​ന്​ കീ​ഴി​ലു​ള്ള ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​റു വി​ഷ​യ​ങ്ങ​ൾ​ക്കാ​യി ആ​റു​ ല​ക്ഷ​ത്തോ​ളം ചോ​ദ്യ​പേ​പ്പ​റാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഈ ​ഇ​ന​ത്തി​ൽ 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ പാ​ഴ്​​ച്ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​ർ​ക്ക്​ വേ​ത​നം ന​ൽ​കാ​തി​രി​ക്കു​മ്പോ​ഴാ​ണ്​ ആ​വ​ശ്യ​മി​ല്ലാ​തെ ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചോ​ദ്യ​​പേ​പ്പ​ർ ത​യാ​റാ​ക്കി ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം വ​രു​ത്തി​യ​ത്. ഇ​തി​ന്​ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ ചുമതല ; എസ്.ഐ.യ്ക്ക് പകരം ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

0
തിരുവനന്തപുരം : ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല...

ശബരിമല നെയ്യ് വിവാദം ; 3465 ലിറ്ററിൽ അന്വേഷണം വാഹനക്കരാറുകാരനിലേക്ക്

0
തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ തീർഥാടനക്കാലത്ത് മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽനിന്ന് 3465...

പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവാവ് അറസ്റ്റിൽ

0
മുംബൈ : മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും...

സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പോലീസ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പോലീസ്....