ചോദ്യ പേപ്പർ ചോർച്ച : ഷുഹൈബിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play


കോഴിക്കോട് :
ചോദ്യപേപ്പർ ചോർച്ച കേസിൽ യൂട്യൂബ് ചാനൽ എം എസ് സൊല്യൂഷൻസിൻ്റെ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് അഡീഷണൽ സെഷൻസ് കോർട്ട് രണ്ടാണ് മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ അപേക്ഷ പരിഗണിക്കുന്നതിനിടയിൽ ഗൂഢാലോചന കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് അധിക റിപ്പോർട്ട് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി തുടങ്ങി ഷുഹൈബിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രൈംബ്രാഞ്ച് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഷുഹൈബും രണ്ട് അധ്യാപകരും ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നിരുന്നു. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ വന്നത്. തുടർന്ന് എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...