മോട്ടോർ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2023-24 കാലയളവിലെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാസവാടകയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള 04 വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടോർ വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വാഹനം 7 അല്ലെങ്കിൽ 5 സീറ്റ് ഉള്ളതും എ.സി പ്രവർത്തിക്കുന്നതും ഫുൾ കണ്ടീഷൻ ആയതും 2015 മുതലുള്ള മോഡലും ആയിരിക്കണം. വാഹനങ്ങൾക്ക് പ്രതിമാസം 2000 കിലോമീറ്റർ എന്ന നിരക്കിൽ ഓടുന്നതിനുള്ള ചുരുങ്ങിയ നിരക്ക് ക്വട്ടേഷനിൽ കാണിച്ചിരിക്കണം. ക്വാട്ട് ചെയ്യുന്ന തുക ഇന്ധനം, ഡ്രൈവറുടെ വേതനം, ബാറ്റ് സർവ്വീസ് ചാർജ്ജ്, റിപ്പയർ എന്നിവ ഉൾപ്പെട്ടതായിരിക്കേണ്ടതാണ്.

2000 കിലോമീറ്ററിൽ നിന്നും അധികരിക്കുന്ന ഓരോ കിലോമീറ്ററിനും ക്വാട്ട് ചെയ്യുന്ന തുകയും വ്യക്തമായി കാണിച്ചിരിക്കണം. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മറ്റു അനുബന്ധ രേഖകൾ, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ പകർപ്പുകൾ ക്വട്ടേഷനോടൊപ്പം ഹാജരാക്കിയിരിക്കണം. ക്വട്ടേഷൻ നൽകുന്ന സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പേരിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കേണ്ടതുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനം വ്യക്തിയുടെ ക്വട്ടേഷൻ അംഗീകരിക്കുന്നതും അംഗീകരിക്കുന്ന സ്ഥാപനം വ്യക്തി എഗ്രിമെന്റ് തീയതി മുതൽ 2024 ജനുവരി 25 വരെ അംഗീകരിച്ച നിരക്കിൽ വാഹനങ്ങൾ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും എത്തിച്ചു നൽകാമെന്ന് കട്ടേഷൻ തുകയുടെ 0.1% (കുറഞ്ഞത് 200 രൂപയും പരമാവധി 1 ലക്ഷം രൂപയും) മൂല്യമുളള മുദ്രപത്രത്തിൽ കരാർ നൽകേണ്ടതുമാണ്.

മുദ്രവെച്ച കുട്ടേഷൻ ഡെപ്യൂട്ടി കളക്ടർ (ഡി.എം), ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ 20/11/2023 നകം ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 20/ 11/2023 വൈകിട്ട് 03.00 മണി. അന്നേ ദിവസം വൈകിട്ട് 03.30 മണിയ്ക്ക് ക്വട്ടേഷൻ തുറക്കുന്നതാണ്. തത്സമയം അപേക്ഷകൻ ഹാജരാകേണ്ടതാണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത് “ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുള്ള ക്വട്ടേഷൻ”  എന്ന് രേഖപ്പെടുത്തേണ്ടതാണ്.

(1) ആവശ്യമുള്ള വാഹനങ്ങളുടെ എണ്ണം – 04
(2) വാഹനത്തിന്റെ മോഡലുകൾ
(എ) ഇന്നോവ
(ബി) ടാറ്റ നെക്സൺ
(സി) മാരുതി എർട്ടിക
(ഡി) മഹീന്ദ്ര ബൊലേറൊ
(ഇ) മഹീന്ദ്ര സൈലോ
(എഫ്) തത്തുല്യ നിലവാരത്തിലുള്ള ഇതര വാഹനങ്ങൾ

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....