പാര്‍ട്ടിയിലെ വനിതാ നേതാക്കളും പ്രീണനത്തിരകളാകുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാര്‍ട്ടിയിലെ വനിതാ നേതാക്കളും പ്രീണനത്തിരകളാകുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം.

യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ ആലോചന. 75 വയസ് മാനദണ്ഡം ബാധകമായവര്‍ക്കു പുറമേ ചില മുതിര്‍ന്ന നേതാക്കളെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തൃപ്തികരമല്ലെന്ന വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെന്ററായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റില്‍ വലിയ മാറ്റത്തിനുള്ള ആലോചന. ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ തോമസ്, എം.എം മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാകും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 വയസ്സ് പിന്നിട്ടവരാണ്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ തുടരും. പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, എ.കെ ബാലന്‍, എം.വി ഗോവിന്ദന്‍ എന്നിവരില്‍ ചിലരെ സെക്രട്ടേറിയറ്റില്‍നിന്ന് മാറ്റിയേക്കാം. ഒഴിവാക്കപ്പെട്ടാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാനാകും. മുതിര്‍ന്ന നേതാവും കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനുമായ എം.വിജയകുമാര്‍ ആനത്തലവട്ടത്തിന്റെ ഒഴിവില്‍ സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...