പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; പ്രതിക്ക് 15 വര്‍ഷം കഠിനതടവ്‌

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : വീട്ടില്‍ അതിക്രമിച്ചുകയറി പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പതിനഞ്ചു വര്‍ഷം കഠിനതടവും അന്‍പത്തി അയ്യായിരം രൂപ പിഴയും. മുട്ടപ്പലം കുക്കുടു ജയന്‍ എന്ന ബാബു (30) വിനെയാണ് ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്. 2016 മേയ്16നാണ് കേസിനാസ്‌പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യാന്‍പോയ സമയത്ത് വീട്ടില്‍ കയറി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. കുട്ടി, പ്രതിയെ ചവിട്ടി മാറ്റി ഓടി രക്ഷപ്പെട്ടുവെന്നും പ്രതി പോകുന്നത് അയല്‍ക്കാരി കണ്ടിരുന്നുവെന്നതുമാണ് കേസ്.

വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവും, ഭീഷണിപ്പെടുത്തല്‍ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയുമാണ് വിധിച്ചത്. പിഴത്തുകയില്‍ ഇരുപത്തി അയ്യായിരം രൂപ കുട്ടിക്ക് നല്‍കണണമെന്നും, തുക കെട്ടിവയ്ക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും ജയിലില്‍ കിടന്നകാലം ശിക്ഷ ഇളവിന് അര്‍ഹതയുണ്ടെന്നും വിധിയിലുണ്ട്.സ് പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹ്സിന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....