വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിന്‌ നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂസിലന്‍ഡ്‌ : വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിന്‌ നാളെ ന്യൂസിലന്‍ഡില്‍ തുടക്കമാകും. ഇന്ത്യയടക്കം എട്ട്‌ ടീമുകളാണ്‌ പങ്കെടുക്കുക. കഴിഞ്ഞവര്‍ഷം നടക്കേണ്ട ലോകകപ്പ്‌ കോവിഡ്‌ മൂലം മാറ്റിയതാണ്‌. മാര്‍ച്ച്‌ 30, 31 തീയതികളില്‍ സെമിയും ഏപ്രില്‍ മൂന്നിന്‌ ഫൈനലും നടക്കും. വെള്ളി രാവിലെ ആറരയ്‌ക്ക്‌ ന്യൂസിലന്‍ഡും വെസ്‌റ്റിന്‍ഡീസും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. ഇന്ത്യ ഞായറാഴ്‌ച പാകിസ്ഥാനെ നേരിടും.

ഓസ്‌ട്രേലിയ ആറുതവണ ജേതാക്കളായപ്പോള്‍ ഇംഗ്ലണ്ട്‌ നാലുതവണ ലോകകപ്പ്‌ നേടി. ഒരിക്കല്‍ ന്യൂസിലന്‍ഡും. ഇന്ത്യ രണ്ടുതവണ റണ്ണറപ്പായി. 2005ല്‍ ഓസ്‌ട്രേലിയയോടും കഴിഞ്ഞതവണ (2017) ഇംഗ്ലണ്ടിനോടും ഫൈനലില്‍ തോറ്റു. ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്‌ മിതാലി രാജാണ്‌. രണ്ട്‌ സന്നാഹ മത്സരത്തിലും ഇന്ത്യ ജയിച്ചു. വിന്‍ഡീസിനെ 81 റണ്ണിനും ദക്ഷിണാഫ്രിക്കയെ രണ്ട്‌ റണ്ണിനും തോല്‍പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

0
തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ...

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...