റഷ്യയില്‍ നിന്ന് നിരവധി യുദ്ധക്കപ്പലുകള്‍ യുക്രൈന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : റഷ്യയില്‍ നിന്ന് നിരവധി യുദ്ധക്കപ്പലുകള്‍ യുക്രൈന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇവ ക്രിമിയ അതിര്‍ത്തി കഴിഞ്ഞ് യുക്രൈനിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമായാണ് നീങ്ങുന്നത്. വ്യാഴാഴ്ചയോടെ ഒഡേസയില്‍ ആക്രമണം ഉണ്ടേയേക്കും എന്നാണ് യുഎസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ സമയം ഖേര്‍സണ്‍ നഗരം കഴി‍ഞ്ഞ ദിവസം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടു. യുക്രൈന്റെ നിരവധി ന ഗരങ്ങള്‍ ഇതിനോടകം തന്നെ റഷ്യ പിടിച്ചെടുത്തു. തുറമുഖ ന ഗരമായ ഖേര്‍സണ്‍ ബുധനാഴ്ചയാണ് റഷ്യ കീഴടക്കിയതായി റിപ്പോര്‍ട്ട് വന്നത്. ഈ വാര്‍ത്ത യുക്രൈന്‍ നിഷേധിച്ചിരുന്നു എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഖേര്‍സണ്‍ പിന്നാലെ ഇപ്പോള്‍ ഒഡേസ ലക്ഷ്യമാക്കി കരിങ്കടല്‍ വഴിയാണ് റഷ്യ നീങ്ങുന്നത്.

യുക്രൈന്റെ തലസ്ഥാന നഗരമായ കിയെവ് പിടിച്ചെടുക്കാന്‍ റഷ്യ ദിവസങ്ങളായി അക്രമണം നടത്തുന്നു. ഇവിടെ യുക്രൈനും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പ്രധാനമായും വ്യോമ മാര്‍ഗമാണ് റഷ്യ ഇവിടെ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ അതിശക്തമായ സ്‌ഫോടനങ്ങളാണുണ്ടായത്. അതേസമയം കീവിലെ സാധാരണക്കാര്‍ക്ക് നഗരം വിടാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യന്‍ സേന അറിയിച്ചു. മധ്യനഗരമായ വാസില്‍കീവിലേക്ക് പോകാനാണ് അവസരമൊരുക്കുക. ഇത് രണ്ടാം തവണയാണ് സാധാരണക്കാരോട് നഗരം വിടാന്‍ റഷ്യന്‍ സേന പറയുന്നത്.

എന്നാല്‍ റഷ്യയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാന്‍ യുക്രൈന്‍ ജനതയോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി വീണ്ടും വീഡിയോയിലെത്തി. ബുധനാഴ്ച രാത്രിയാണ് പുതിയ വീഡിയോ സെലന്‍സ്‌കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശത്രുവിന്റെ പദ്ധതികള്‍ ഒരാഴ്ചക്കുള്ളില്‍ തകര്‍ത്ത രാജ്യമാണ് തങ്ങളുടെതെന്നും യുക്രൈനികളില്‍ നിന്ന് അതിശക്തമായ തിരിച്ചടിയായിരിക്കും തങ്ങള്‍ക്ക് ലഭിക്കുകയെന്ന് ഓരോ അധിനിവേശക്കാരനും അറിയണമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

അതേസമയം റഷ്യന്‍ ആക്രമണത്തില്‍ തങ്ങളുടെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. ഗതാഗത സംവിധാനങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായും യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് ആരോപിച്ചു. ഇത്രമാത്രം ക്രൂരതകള്‍ ചെയ്യുന്ന റഷ്യക്ക് മാപ്പുനല്‍കാനാകില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...