ഹരിദാസ് വധവുമായി ബന്ധപ്പെട്ട് പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിജെപിയുടെ അക്രമം , സംഭവം തലശ്ശേരിയില്‍

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെ വയലിലെ ഹരിദാസ് വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത പ്രതികളെ കാമറയില്‍ പകര്‍ത്താന്‍ ജനറല്‍ ആശുപത്രിയിലെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. അസഭ്യവര്‍ഷത്തോടെ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു. ആശുപത്രി വളപ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമാസക്തരായപ്പോള്‍ നേതാക്കള്‍ പരിസരത്തുണ്ടായിട്ടും ഇടപെട്ടില്ല.

സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍, കൈയേറ്റത്തിന് മുതിര്‍ന്നവരെ തള്ളിമാറ്റിയാണ് രംഗം ശാന്തമാക്കിയത്. ബുധനാഴ്ച ഉച്ചക്ക്‌ രണ്ടിനാണ് സംഭവം. ഹരിദാസിനെ വെട്ടിക്കൊന്ന കേസില്‍ ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെയാണ് വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധന കഴിഞ്ഞ് പോലീസ് വാഹനത്തില്‍ തിരികെ കയറ്റുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഒരുസംഘം ബി.ജെ.പിക്കാര്‍ അസഭ്യവാക്കുകളുമായി ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വളഞ്ഞ് കൈയേറ്റത്തിന് മുതിര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...