പോലീസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പോലീസിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ അര്‍ധരാത്രി വീട്ടില്‍ കയറി പതിനാറുകാരനെ മര്‍ദിച്ചതായി പരാതി. ചവറ സ്വദേശി അദന്‍ ഷായാണ് പരാതി നല്‍കിയത്. ആരോപണം തെക്കുംഭാഗം പോലീസ് നിഷേധിച്ചു. ഫെബ്രുവരി 27 നു പുലര്‍ച്ചെ രണ്ടേ മുക്കാലോടെയാണ് സംഭവം. തെക്കുംഭാഗം സ്റ്റേഷനിലെ 3 പോലീസുകാരും സമീപവാസികളായ ഒരു സംഘം യുവാക്കളും എത്തി ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുകയും കതക് ചവിട്ടുത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു എന്ന് അദന്‍ ഷാ പറയുന്നു.

കിടക്ക വിരി ഉപയോഗിച്ച്‌ പോലീസ് കൈകള്‍ പുറകോട്ട് കെട്ടി യുവാക്കള്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയും യുവാക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. പുറത്തും നെഞ്ചിലും മര്‍ദനമേറ്റ പാടുണ്ട്. സംഭവ ദിവസം തമിഴ്‌നാട്ടുകാരാനായ സുഹൃത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സമീപത്തെ വീടിന്റെ ജനല്‍ച്ചില്ല് അടിച്ചു തകര്‍ത്തു എന്ന പേരിലാണ് പോലീസെത്തി കസ്റ്റഡിയിലെടുത്തത്. രാത്രി സമീപത്തെ വീടിന്റെ ചില്ല് തകര്‍ത്തതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്ന് പോലിസ് പറഞ്ഞു.

അദന്‍ഷാ ഉള്‍പ്പെടെ 4 പേരെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് തിരിച്ചറിഞ്ഞ് അദന്‍ ഷായെ വിട്ടയച്ചു. നേരത്തെ ഇവിടെ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചതാണ്. ഇതിനുശേഷമാണ് വീടിന്റെ ചില്ല് തകര്‍ക്കുന്നതെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

70 കോടി സ്ത്രീകൾ രാജ്യത്തിന്റെ കരുത്ത് ; മനുസ്മൃതിയിലെ പരാമർശങ്ങൾ ലജ്ജാകരം : രാഹുൽ...

0
പൂനെ: ഇന്ത്യയിലെ 70 കോടിയോളം വരുന്ന സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പ്രതിപക്ഷനേതാവ്...

സജ്ജൻകുമാറിനെ വാഴ്ത്തി ദീപേന്ദ്ര ഹൂഡ ; പ്രതിഷേധവുമായി സിഖ് സംഘടനകൾ

0
ന്യൂഡൽഹി : സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ...

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...