മോദിക്ക് അടുത്തേക്ക് വേദിയിലുണ്ടായിരുന്നിട്ടും പോകാതിരുന്നതിൽ വിശദീകരണവുമായി ആർ ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയിൽ ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദിക്ക് അടുത്തേക്ക് വേദിയിലുണ്ടായിരുന്നിട്ടും പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ ശ്രീലേഖ. താൻ എപ്പോഴും ബിജെപിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ അവർ, പൊലീസ് ഉദ്യോഗസ്ഥയായി വിവിഐപി ഡ്യൂട്ടികളിൽ പാലിക്കേണ്ട അച്ചടക്കം മാത്രമാണ് താൻ പാലിച്ചതെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്.

33 വർഷം ചെയ്തതും പരിചയിച്ചതും പൊലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെൻ്റെ സ്ഥാനത്ത് മാത്രം ഇരുന്നത്. വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. താൻ എപ്പോഴും ബിജെപിക്കൊപ്പം’, എന്ന് പറഞ്ഞാണ് ശ്രീലേഖ പ്രതികരണം അവസാനിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...