കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി ; രണ്ട് പേരെയും ഫയർഫോഴ്സ് രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങിയ അയൽവാസിയേയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ തിനവിള അപ്പൂപ്പൻ നടയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നും സംസാരിച്ച സുനി എന്ന യുവാവാണ് കാൽവഴുതി കിണറ്റിൽ വീണത്. 30 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു ഇത്. വിവരമറിഞ്ഞ് അയൽവാസികൾ ഓടിക്കൂടി. ഇതിൽ ചിലർ ഫയർഫോഴ്സിനെ വിളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ അഗ്നി രക്ഷാ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സി ആർ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഇതിനിടെയാണ് സുനിയെ രക്ഷപെടുത്താൻ അയൽവാസിയായ യുവാവും കിണറ്റിലിറങ്ങിയത്. ഇദ്ദേഹവും കിണരിൽ അകപ്പെട്ടു. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നെറ്റും റോപ്പും ഉൾപ്പടെ കിണറ്റിലേക്കിറക്കി ഇരുവരേയും കരക്കെത്തിച്ചു. കിണറിന്‍റെ ആൾമറ ചെറുതായതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ സുനിയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...