കോന്നി കൊല്ലന്‍പടിയിലെ രാധപ്പടി : രാധയമ്മയ്ക്ക് ബിജെപി ആദരവ് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്വന്തം കർമ്മമണ്ഡലത്തിലെ ത്യാഗപൂർണമായ സേവനത്തിന് ഒരു നാട് നൽകിയ അംഗീകാരമാണ് പത്തനംതിട്ട കോന്നിയിലെ രാധപ്പടി എന്ന സ്ഥലനാമം. 45 വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് സ്വദേശി രാധ പത്രപരസ്യം കണ്ടാണ് നേഴ്സയായി ജോലിയ്ക്ക് 21-ാം വയസിൽ കോന്നിയിലെ ഡിസ്പൻസറിയിൽ എത്തിയത്. വനപ്രദേശമായ കോന്നിയുടെ ഉൾഗ്രാമങ്ങളിൽ ഈ ഡിസ്പെൻസറിയുടെ സേവനമാണ് ആകെ ആശ്രയം. ഡോക്ടറുടെ സേവനമോ യാത്രാ സൗകര്യമോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ആ കാലത്ത് ആകെയുള്ള ആശ്രയമായിരുന്നു രാധ എന്ന നേഴ്സ്.

സ്വന്തം ജീവിതത്തിന്‍റെ ഏറിയ പങ്കും അവർ ഈ നാട്ടിലെ ജനങ്ങൾക്കായി മാറ്റി വെച്ചു. വനമേഖലയിൽ ഉൾക്കാട്ടിലുൾപ്പെടെ പോയി ചികിത്സ നടത്തി നൂറ് കണക്കിന് പ്രസവം അടക്കം എടുത്തു. ഈ സേവനത്തിന് നാട് നൽകിയ അംഗീകാരമാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥലത്തിന് രാധപ്പടി എന്ന നാമം നൽകി രാധമ്മയെ അംഗീകാരം നൽകിയത്. പെരിങ്ങാല 16-ാം വാർഡിൽ ഉഷസ്സ് വീട്ടിൽ മകൾ ശ്രീകലയ്ക്കും മരുമകൻ പ്രകാശിനുമൊപ്പമാണ് രാധമ്മ വിശ്രമജീവിതം ധന്യമാക്കുന്നത്. സ്വന്തം പേര് നാടിനൊപ്പം ചേര്‍ത്ത രാധമ്മയ്ക്ക് ബിജെപി ആദരവ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....