ശത്രുക്കളുടെ പേടിസ്വപ്‌നമായ റാഫേല്‍ പറത്താന്‍ വനിതയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനയുടെ റഫേല്‍ പറത്താന്‍ ഇനി വനിത പൈലറ്റ്. നിയമനവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. നിലവില്‍ വ്യോമസേനയിലുള്ള 10 മികച്ച വനിത യുദ്ധ പൈലറ്റുമാരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 സ്‌ക്വാഡ്രണില്‍ റഫേല്‍ ജെറ്റുകള്‍ പറത്തുന്ന ചുമതലയും ഉടനെ തന്നെ ഇവര്‍ക്ക് ലഭിക്കും. സെപ്തംബര്‍ ഒന്‍പതിനാണ് വ്യോമസേനയിലെ ആദ്യ അഞ്ച് റഫേല്‍ വിമാനങ്ങളെ അംബാലയിലെ ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രന്റെ ഭാഗമാക്കിയത്. ഒക്ടോബര്‍, നവംബര്‍ മാസത്തോടെ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും. 2021 അവസാനത്തോടെ 36 റഫേലുകള്‍ വ്യോമസേനയിലുണ്ടാകും.

ആദ്യ വനിത പൈലറ്റ് വ്യോമസേനയുടെ മികച്ച യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പറത്തിയിട്ടുള്ള വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്ത് വിട്ടിട്ടില്ല. മുഴുവന്‍ സമയ ഫൈറ്റര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ ഇവര്‍ക്ക് ലഭ്യമാക്കുന്നതായി വിവരമുണ്ട്.

വ്യോമസേനയുടെ ആദ്യ 10 വനിത പൈലറ്റുമാര്‍ സു-30 എം.കെ.ഐ, മിഗ്-29 യുപിജി തുടങ്ങിയവയില്‍ പ്രാഗത്ഭ്യം നേടിയവരാണ്. ഫ്‌ളൈറ്റ് ലെഫ്.ആവണി ചതുര്‍വേദി, ഫ്‌ളൈറ്റ് ലെഫ്.ഭാവന കാന്ത്, ഫ്‌ളൈറ്റ് ലെഫ്.മോഹന സിംഗ് എന്നിവരാണ് വ്യോമസേനയിലെ ആദ്യ വനിത യുദ്ധ പൈലറ്റുമാര്‍. 2016ലാണ് ഇവര്‍ വനിത യുദ്ധ പൈലറ്റുമാരാകുന്നത്. അതേ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായി സ്ത്രീകളെയും അനുവദിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...