കർഷകബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടി കർഷക സമൂഹത്തോടുള്ള വെല്ലുവിളി : അസംഘടിത തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രതിഷേധം കണക്കിലെടുക്കാതെ കർഷക ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.

രാജ്യത്തെ കർഷക സമൂഹം ചരിത്രത്തിലില്ലാത്ത വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡിന്റെ ആശങ്കകൾക്കിടയിൽ പുതിയ കർഷകവിരുദ്ധ നിയമങ്ങളിലൂടെ കർഷകരെ ഇല്ലായ്മ ചെയ്യുകയാണ്. “ഒരു രാജ്യം ഒരു കർഷക വിപണി” എന്ന മോഹന മുദ്രാവാക്യത്തിലൂടെ കർഷകരുടെ മണ്ണും വിത്തും വിളയും അധ്വാനവും മാത്രമല്ല ഓരോ കർഷക കുടുംബത്തിന്റെയും ജീവിതം തന്നെ കോർപ്പറേറ്റുകൾക്ക് അടിയറവ് വെയ്ക്കുകയാണ്. രാജ്യത്തെ ഉപഭോഗം പോലും കണക്കാക്കാതെ വൻ തോതിൽ ഭക്ഷ്യവസ്തു സംസ്കരണവും കയറ്റുമതിയും ലക്ഷ്യം വെച്ചുള്ള ഭക്ഷ്യ വ്യവസായ ലോബിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതാണ് പുതിയ നിയമം.

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ  നേതൃത്വത്തിൽ കുമ്പഴ കളീക്കൽ പടിയിൽ നിന്നും പത്തനംതിട്ട പോസ്റ്റോഫീസിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന  സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...