തനിക്കെതിരായ ആരോപണങ്ങളിൽ സത്യമില്ല ; ആം ആദ്മി പാർട്ടിക്കെതിരെ രാഘവ് ചദ്ദ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ. തനിക്കെതിരായ ആം ആദ്മി പാർട്ടി ആരോപണങ്ങളിൽ സത്യമില്ല. മൂന്ന് ആരോപണങ്ങൾ ആം ആദ്മി പാർട്ടി ഉയർത്തി. മൂന്നും നുണകളാണ്. വിഷയത്തിൽ സംസാരിക്കാൻ താൽപ്പര്യമില്ലായിരുന്നു. നുണകൾ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമായി തോന്നിയേക്കാം അത് കൊണ്ടാണ് പ്രതികരിക്കുന്നത്. ആരെയും അധിക്ഷേപിക്കാൻ വേണ്ടിയല്ല താൻ പാർലമെന്റിൽ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നികുതി ദായകരുടെ പ്രശ്നങ്ങൾ ഉയർത്താൻ വേണ്ടിയാണ് താൻ പാർലമെന്റിൽ പോയത്. തനിക്കെതിരെ നുണകൾ പ്രചരിക്കുന്നവർ അതിൻ മറുപടി നൽകേണ്ടി വരുമെന്നും രാഘവ് ചദ്ദ പറഞ്ഞു.

രാജ്യസഭയിലെ എഎപിയുടെ ഉപനേതാവ് സ്ഥാനത്തുനിന്നാണ് രാഘവ് ചദ്ദയെ മാറ്റിയത്. പകരം ഡോ. അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിയമിച്ചു. രാഘവ് ചദ്ദയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അശോക് മിത്തലിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എഎപി രാജ്യസഭ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു. ഇനിമുതൽ എഎപിക്ക് വേണ്ടി രാജ്യസഭയിൽ സംസാരിക്കാൻ രാഘവ് ചദ്ദയ്ക്ക് സമയം അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലെ മൗനവും കേന്ദ്രസർക്കാരിന് വിമർശിക്കാത്തതും സ്ഥാനത്തുനിന്ന് നീക്കാൻ കാരണമായി എന്നാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...