“ദിറായ മബ്‌റൂക് ” -സംസ്ഥാനതല മദ്റസാ പ്രവേശനാഘോഷം വർണ്ണാഭമാക്കി കുരുന്നുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷാരംഭത്തിൻ്റെ ഭാഗമായി “അറിവ് പകരാം… മുന്നേറാം” എന്ന പ്രമേയത്തിൽ ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള 3000ത്തിലധികം വരുന്ന മദ്റസകളിൽ ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച മദ്റസാ പ്രവേശനാഘോഷ പരിപാടികൾക്ക് ആവേശകരമായ തുടക്കം. വെമ്പായം, കന്യാകുളങ്ങര സിറാജുത്വാലിബീൻ മദ്റസയിൽ നടന്ന സംസ്ഥാനതല പ്രവേശനാഘോഷം (“ദിറായ മബ്‌റൂക് 2026”) ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യസ്നേഹവും മതസാഹോദര്യവും മാനവികതയും വളർത്തിയെടുക്കുന്നതിൽ പൊതുസമൂഹവും അധ്യാപകരും നിർണായക സ്വാധീനം ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മദ്യ- മയക്കുമരുന്ന് വിപത്തുകൾക്കെതിരെ പ്രാഥമിക വിദ്യാഭ്യാസതലം മുതൽ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്നും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ചൂണ്ടിക്കാട്ടി. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുത്തുക്കോയ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.

ഡി.കെ.ഐ.എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ ഉമർ മൗലവി, സെക്രട്ടറിമാരായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ഇർഷാദ് ബാഖവി, പരീക്ഷ ബോർഡ് കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി, ജുമാ:മസ്ജിദ് ചീഫ്ഇമാം ഹാഫിള് മുസമ്മിൽ മൗലവി അൽകൗസരി അൽഖാസിമി, കന്യാകുളങ്ങര ജമാഅത്ത് പ്രസിഡൻ്റ് മുഹമ്മദ് റാസി, സെക്രട്ടറി സജീർ തുടങ്ങിയവർ “ദിറായ മബ്റൂക്” എന്ന പേരിലുള്ള സംസ്ഥാനതല മദ്രസ പ്രവേശനാഘോഷ പരിപാടിയിൽ പങ്കെടുത്തു പശ്ചിമേഷ്യ-മദ്ധ്യേഷ്യൻ മേഖലകളിലെ സംഘർഷങ്ങളിൽ ജീവൻ പൊലിഞ്ഞവർക്കും, ദുരിതമനുഭവിക്കുന്നവർക്കുമായി ചടങ്ങിൽ പ്രത്യേക പ്രാർത്ഥന നടത്തി. പരിപാടിയുടെ ഭാഗമായി കുരുന്നുകൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഏപ്രിൽ 4ഞായറാഴ്ച ജില്ലാ-മേഖലാ തലങ്ങളിൽ മദ്റസാ പ്രവേശനാഘോഷ പരിപാടികൾ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...