അവിശ്വസനീയ പ്രണയകഥയിലെ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും

For full experience, Download our mobile application:
Get it on Google Play

പാലക്കാട : നെന്മാറയിലെ റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില്‍ പത്തുകൊല്ലം സാജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിത മൊഴി നല്‍കിയത്.

കാണാതായ റഹ്മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്മാനൊപ്പം സാജിദയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. എന്നാല്‍ സംശയം പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പോലീസ് നിലപാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു ; പിഡിപി പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത് പോലീസ്

0
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോ...

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...