കോണ്‍ഗ്രസിന്റെ ‘രാഹു’ വാണ് രാഹുല്‍ ഗാന്ധി ; രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്യത്തെക്കുറിച്ചോ ദേശീയ നയങ്ങളെക്കുറിച്ചോ അറിവില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. രാജ്യം പ്രവര്‍ത്തിക്കുന്നത് ഭരണഘടനയിലാണ്, വാക്കുകളിലല്ല. കോണ്‍ഗ്രസാണ് രാജ്യത്തിന്റെ പ്രശ്നമെന്നും കോണ്‍ഗ്രസിന്റെ പ്രശ്നം രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസാണ് രാജ്യത്തിന്റെ പ്രശ്‌നം. പക്ഷേ കോണ്‍ഗ്രസിന്റെ പ്രശ്‌നം രാഹുല്‍ ഗാന്ധിയാണ്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഇതറിയാം. കോണ്‍ഗ്രസിനിപ്പോള്‍ രാഹുകാലമാണ്. നെഹ്റു കുടുംബത്തിലെ അടിമകളായ നേതാക്കള്‍ രാഹുലിനെ ദേശീയ നേതാവാക്കാന്‍ തീരുമാനിച്ചു. പക്ഷേ രാഹുല്‍ വന്‍ പരാജയമാണ്, അങ്ങേയറ്റം അഹങ്കാരവുമുള്ള ആളാണ് രാഹുല്‍. അഹങ്കാരം മൂത്താണ് രാഹുല്‍ ഗാന്ധി പിന്നാക്ക ജാതിയില്‍ പെട്ടവരെ അപമാനിക്കുന്നത്. പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ തന്നെ വെല്ലുവിളിക്കാന്‍ വരില്ലെന്ന് രാഹുലിന് അറിയാം. അതുകൊണ്ട് തന്നെയാണ് അയാള്‍ അധിക്ഷേപം തുടരുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...