പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേസിൽ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമാകും. എന്നാൽ ഫോണിന്റെ ലോക്ക് പറഞ്ഞ് തരാൻ രാഹുൽ തയാറായിട്ടില്ലെന്ന് എസ്ഐടി പറയുന്നു. രാഹുലിന്റെ ഫോണിൽ ദൃശ്യങ്ങളും ചാറ്റുകളും ഉണ്ടെന്നും അത് പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. രാഹുൽ മങ്കൂട്ടത്തിൽ പരാതിക്കാരിയെ ക്രൂരമായി മർദിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയിൽ ഉയർന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനാറിപ്പോർട്ട് ആണ് കേസിൽ ശക്തമായ തെളിവായത്. വിവാഹ വാ​ഗ്ദാനം നൽകിയായിരുന്നു യുവതിയെ രാഹുൽ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുൽ പറഞ്ഞു. ​ഗർഭിണിയായപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങൾ പോലീസിന് നൽകി. അതീവ രഹസ്യമായാണ് ഇന്ന് പുലർച്ചെയോടെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പോലീസ് പിടിച്ചതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...