ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാകുന്നു ; പ്രഖ്യാപനം ഉടന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്‍ ഫൈനലിനുശേഷം ബിസിസിഐ യുടെ ഉന്നത ഉദ്യോഗസ്ഥനാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ പരിശീലകന്‍ രവിശാസ്ത്രിയുടെ കാലാവധി അവസാനിക്കും. അതിനുതൊട്ടുപിന്നാലെ ദ്രാവിഡ് പരിശീലകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനായി തുടരാനാണ് തനിക്ക് താല്‍പര്യമെന്ന് ദ്രാവിഡ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ദുബായില്‍ ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയില്‍ ദ്രാവിഡ് സമ്മതം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ പങ്ക് ശ്രദ്ധേയമാണ്. അണ്ടര്‍ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലകനായി മികച്ച പ്രകടനമാണ് ദ്രാവിഡ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...