റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി പനംകുട്ടിയിൽ റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കമ്പിളികണ്ടം – പനംകൂട്ടി റോഡുപണിയ്ക്കിടെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് പതിക്കുകയായിരുന്നു. അതേസമയം തെക്കൻ കേരളത്തിൽ മഴ കനത്തു. തിരുവനന്തപുരത്ത് രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു.

പത്തനംതിട്ടയിലും ശക്തമായ മഴയാണ്. പമ്പാതീരത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.  മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചു.  ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....