Thursday, March 27, 2025 7:30 pm

പൗരത്വ നിയമം : അയ്യപ്പ ധർമ്മസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഈശ്വര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമ്മസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ – വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനിരായ 24 മണിക്കൂർ നിരാഹാരം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു.

അയ്യപ്പ ധർമ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനിൽ വളയംകുളത്തിൻറെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിച്ചത്. പാക്കിസ്ഥാനി ഹിന്ദുവിനെക്കാൾ പ്രാധാന്യം ഇന്ത്യൻ മുസ്‍ലിമിനാണെന്ന നിലപാട് ആവർത്തിച്ച രാഹുൽ ഈശ്വർ തന്റെ നിലപാടിനെ തുടർന്നുണ്ടായ വിമർശനങ്ങൾ വകവെക്കാതെയാണ് പരിപാടിക്കെത്തിയത്.

ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് സുനിലിനും സഹപ്രവര്‍ത്തകര്‍ക്കും ദേശീയ പതാക കൈമാറി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എത്തിയാണ് നിരാഹാര സമരത്തിന് തുടക്കമിട്ടത്. മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു

0
ഡൽഹി: വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ...

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

0
കണ്ണൂർ : സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക്...

ചാലക്കുടിയില്‍ കണ്ട പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു

0
ചാലക്കുടി: ചാലക്കുടിയില്‍ കണ്ട പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ഭഗവതി...

ഏപ്രിലില്‍ പതിനഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

0
ഡൽഹി: ഏപ്രില്‍ മാസം പതിനഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതില്‍ ദേശീയ...