പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച്‌​ : രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. നോട്ട്​ നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കോണ്‍​ഗ്രസ് നേതാവ് മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കോവിഡല്ല, നോട്ട്​ നിരോധനവും ജി.എസ്.ടിയുമാണ്​ ഇന്ത്യയെ തകര്‍ത്തതെന്ന്​ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതീകമായിരുന്ന എല്ലാ വ്യവസ്ഥകളെയും മോദി തകര്‍ത്തു. ഒരു വര്‍ഷം ലഭിച്ചാല്‍ നമ്മളതിനെയെല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ബംഗ്ലാദേശ്​ സാമ്പത്തിക രംഗത്ത് ​ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ്​ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശില്‍ കോവിഡില്ലേ?. അതാണ്​ പറയുന്നത്. ഇന്ത്യയെ തകര്‍ത്തത് ​നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്. കള്ളപ്പണം പിടിക്കുമെന്നത്​ മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്​ സുഹൃത്തുക്കളായ ഏതാനും സമ്പന്നര്‍ക്ക്​ കൊടുക്കുന്നതിന്​ വേണ്ടിയായിരുന്നു നോട്ട്​ നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കള്‍ക്ക്​ വേണ്ടിയായിരുന്നു. ഇപ്പോള്‍ കര്‍ഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു”

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...