ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും അര്‍ണബ് ഗോസ്വാമി

For full experience, Download our mobile application:
Get it on Google Play

മുംബൈ: തന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. തലോജ ജയിലിലേക്ക്​ കൊണ്ടുപോകവേ പോലീസ്​ വാനില്‍ നിന്നായിരുന്നു അര്‍ണബിന്റെ രോദനം.

”ഞാന്‍ അവരോട്​അഭിഭാഷകനോട്​ സംസാരിക്കാന്‍ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എന്റെ ജീവന്‍ അപകടത്തിലാണെന്ന് ​ഈ രാജ്യത്തെ ജനങ്ങളോട്​പറയുന്നു. ഞാന്‍ പുറത്തുവരുന്നത്​അവര്‍ക്കാവശ്യമില്ല. അവര്‍ കാര്യങ്ങള്‍ വൈകിക്കുകയാണ്​. നിങ്ങള്‍ക്ക്​ എന്റെ സാഹചര്യം കാണാം. അവര്‍ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാന്‍ നോക്കി. എനിക്ക്​ ജാമ്യം ലഭിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന്​ ഞാന്‍ അപേക്ഷിക്കുന്നു” -അര്‍ണബ്​ ഗോസ്വാമി റിപ്ലബ്ലിക്​ ടി.വി റിപ്പോര്‍ട്ടറോട് ​പോലീസ്​ വാനില്‍ നിന്നും പ്രതികരിച്ചു.

ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ല്‍ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അര്‍ണബിനെ മുംബൈ പോലീസ് അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ്​ ചെയ്യുകയായിരുന്നു​. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അര്‍ണബ് ഗോസ്വാമിയെ പാര്‍പ്പിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...