തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ വോട്ടുകൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ വോട്ടുകൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണവുമായി രാഹുൽ ഗാന്ധി. ബീഹാറിൽ ഒരു വോട്ട് പോലും നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ല. വോട്ടർ അധികാർ യാത്രയുടെ മൂന്നാം ദിവസം ഭഗത് സിംഗ് ചൗക്കിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ചേർന്ന് ഭരണഘടനാപരമായ വോട്ടവകാശം കവർന്നെടുക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ ബീഹാറിൽ പുതിയ തന്ത്രമായ SIR ആയി വോട്ട് തട്ടാൻ എത്തിയിരിക്കുകയാണ് ബിജെപി. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ കൂട്ടുകെട്ട് ഉണ്ടാക്കി. ഒരുമിച്ച് നിങ്ങളുടെ വോട്ടുകൾ വെട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യം വോട്ട് പോകും പിന്നീട് റേഷൻ പോകും. ഈ രാജ്യം പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആണ്. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ കൃത്രിമം നടന്നതായി അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ ഒരു കോടി വോട്ടർമാരെ ചേർത്തുവെന്നും അദ്ദേഹം ആരോപിച്ചു. മെഷീൻ റീഡബിൾ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും വേണമെന്ന കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....