വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റുചെയ്തു. ബലംപ്രയോഗിച്ചാണ് അറസ്റ്റുചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ശശി തരൂര്‍ അടക്കമുളള എം പിമാരെയും ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തു. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയുമാണ് പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയിത്. വിജയ് ചൗക്കില്‍ പ്രതിഷേധം ആരംഭിക്കുമ്പോള്‍ തന്നെ എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്നും ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ ഐ സി സി ആസ്ഥാനത്ത് പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് പ്രതിഷേധത്തെ തടയാന്‍ പോലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചത്.

എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ ആസ്ഥാനം ഡല്‍ഹി പോലീസും കേന്ദ്ര സേനയും രാവിലെ മുതല്‍ വളഞ്ഞിരുന്നു. ജന്തര്‍മന്തര്‍ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചിരുന്നു.എ ഐ സി സി ആസ്ഥാനത്തുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...