പാറ്റ്‌ന: മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്‌ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ ബിഹാറില്‍ പരാതി നല്‍കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കര്‍ണാടകയില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തെ ആധാരമാക്കിയാണ് രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ചുമത്തിയത്.
‘എന്തുകൊണ്ട് എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നായി’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് മോദി സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്.