രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടരയോടെ എത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. തുടര്‍ന്ന് അന്തരിച്ച മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിക്കും. പുതുപ്പാടി ലിസ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കലക്ടറേറ്റില്‍ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പങ്കെടുക്കും.

3:40 ന് അഡ്വ.സിദ്ദിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊഴുതന ഗ്രാമപഞ്ചായത്തില്‍ പി.എം.ജി എസ്.വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അച്ചൂര്‍ – ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിര്‍വഹിക്കും. അടുത്ത ദിവസം രാവിലെ 11 മണിയോടെ പുല്‍പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടം വിനോദ് സമുച്ചയം ഉദ്ഘാടനം ചെയ്യും. മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക് തിരിച്ച്‌ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകുന്നേരം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...