ശശി തരൂരുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂര്‍ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്‍റിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചുകൊണ്ട് തരൂരുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയാണുള്ളത്. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് തരൂരിനും താൽപര്യമുണ്ട്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്ത് പറയുമെന്നാണ് ഇന്നലെയും തരൂര്‍ വ്യക്തമാക്കിയിരുന്നത്. ശശി തരൂരിനെ അനുനയിപ്പിച്ച് എത്രയും വേഗം പ്രശ്നം അവസാനിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. സിപിഎമ്മിലേക്ക് എത്തിക്കാൻ ദുബായിൽ ചര്‍ച്ച നടന്നുവെന്ന ആരോപണം ഇന്നലെ ശശി തരൂര്‍ തള്ളിയിരുന്നു. ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ പറഞ്ഞിരുന്നത്.

നിങ്ങളുടെ അന്നത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ മാത്രമേ പറയുവെന്നുമായിരുന്നു ശശി തരൂര്‍ വ്യക്തമാക്കിയത്. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഇന്നലെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് താൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.നേതൃത്വവുമായി ചർച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂർ ഇന്നലെ നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...