രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കില്ല ; റായ്ബറേലി പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് : സിറ്റിംഗ് സീറ്റായ വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി വിവരം. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധി പരിഗണിക്കുന്നു. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺ​ഗ്രസ് കരുതുന്നു. ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ സ്ഥാനാർഥിയോട് മത്സരിക്കുന്നതിന് പകരം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് രാഹുല്‍ ഗാന്ധി മുന്‍ഗണ നല്കുന്നതെന്നാണ് വിവരം. കർണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ടെന്ന വാർത്തകൾ വന്നിരുന്നു.

ഇതിനുപിന്നാലെയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് മത്സരിച്ചേക്കാമെന്ന വിവരം പുറത്തുവരുന്നത്. ഇതോടെ ഇത്തവണ വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കും. രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ പകരം ആരായിരിക്കും എന്ന ചർച്ചകളും കോണ്ഗ്രസിനകത്ത് തുടങ്ങിയിട്ടുണ്ട്. മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ല്‍ ടി. സിദ്ധീഖിനെയാണ് സ്ഥാനാർഥിയായി ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിദ്ധീഖ് പിന്മാറുകയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...