സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എ ഐ എ ഡി എം കെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സ്റ്റാലിൻ സഹോദരനെന്ന് രാഹുൽ ഗാന്ധി. സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എ ഐ എ ഡി എം കെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിന്റെ പേര് രാഹുൽ പരാമർശിച്ചത്. ആദ്യം പങ്കെടുത്ത റാലിയിൽ രാഹുൽ ഗാന്ധി സ്റ്റാലിന്റെ പേര് പറഞ്ഞിരുന്നില്ല. സ്റ്റാലിനൊപ്പം പങ്കാളികളാണ് തങ്ങളെന്നും എന്നാൽ ഡി എം കെയെ തങ്ങൾ വിരട്ടില്ലെന്നും സമ്മർദത്തിൽ ആക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്കും ആർഎസ്എസിനും തമിഴ്നാട്ടിൽ കടക്കാനാകില്ല.

മണ്ഡല പുനർനിർണായത്തിനയുള്ള വനിത ഭേദഗതി ബില്ല് ദേശവിരുദ്ധമാണ്. പ്രതിപക്ഷം പാറ പോലെ ഉറച്ചുനിന്നു. നമ്മുടെ മുന്നണി ബി ജെ പിയുടെ നീക്കങ്ങളെ തടയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലിയിൽ നിങ്ങളുടെ പടയാളിയാണ് ഞാൻ. നിങ്ങളെ സംരക്ഷിക്കാൻ എന്തും ചെയ്യും. മോദിയുടെ മുഖം ഇന്നലെ നിങ്ങൾ കണ്ടില്ലേ. ആത്മവിശ്വാസം ഇല്ലാത്ത മോദിയെ കണ്ടു. പ്രതിപക്ഷ നിരയിലേക്ക് നോക്കാൻ പോലും മോദിക്ക് കഴിഞ്ഞില്ല. ഒരു വശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു മോദി. കാരണം മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും. കിടക്കാൻ പറഞ്ഞാൽ കിടക്കും. ട്രംപ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. എപ്സ്റ്റീൻ ഫയലിലൂടെ മോദിയെ നിയന്ത്രിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...