കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച്‌ സംസാരിക്കുന്നതിനേക്കാള്‍ കേന്ദ്ര സര്‍ക്കാരിനിഷ്ടം, സിനിമയെ കുറിച്ച്‌ സംസാരിക്കാനാണ് ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തഹസില്‍ദാര്‍ ഓഫീസില്‍ വച്ച്‌ രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെക്കുറിച്ച്‌ സംസാരിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച്‌ സംസാരിക്കുന്നതിനേക്കാള്‍ കേന്ദ്ര സര്‍ക്കാരിനിഷ്ടം, അവരെ കുറിച്ചെടുത്ത സിനിമയെ കുറിച്ച്‌ സംസാരിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.’കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കാള്‍ പ്രധാനമന്ത്രി പ്രാധാന്യം കൊടുക്കുന്നത് ഒരു സിനിമയെക്കുറിച്ച്‌ സംസാരിക്കുക എന്നതിനാണ്. ബി.ജെ.പിയുടെ നയങ്ങള്‍ കാരണം കശ്മീരില്‍ ഇന്ന് ഭീകരത അതിന്റെ ഉച്ചസ്ഥായിയിലാണ്. പ്രധാനമന്ത്രി, സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുക’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

2010-11ല്‍ കുടിയേറ്റക്കാര്‍ക്കുള്ള പ്രത്യേക തൊഴില്‍ പാക്കേജിന് കീഴില്‍ ക്ലര്‍ക്ക് ജോലി ലഭിച്ച രാഹുല്‍ ഭട്ടിനെ വ്യാഴാഴ്ച സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര ടൗണിലെ തഹസില്‍ദാര്‍ ഓഫീസിനുള്ളില്‍ വച്ച്‌ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതും വാര്‍ത്തയായി. പ്രതിഷേധത്തെ തുടര്‍ന്ന് ജെ-കെ സര്‍ക്കാര്‍ കൊലപാതകം അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...