രാജ്യത്ത് കോവിഡ്‌ വ്യാപനം ; വാക്സീന്‍ കയറ്റി അയക്കുന്നത് നിര്‍ത്തിവെക്കണം ; കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച്‌ വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കോവിഡിന്റെ രണ്ടാം വരവിന് കാരണമെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. കുടിയേറ്റ തൊഴിലാളികളോടും സാധാരണക്കാരോടും സര്‍ക്കാര്‍ അനീതിയാണ് കാണിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തടയുന്നതിനായി വാക്‌സിന്‍ കയറ്റി അയക്കുന്നത് നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരുടെ കൈകളില്‍ പണം എത്തിക്കേണ്ടത് ആവശ്യമാണ്. സാധാരണക്കാരന്റെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് അത്യാവശ്യമാണ്. എന്നാല്‍ തന്‍പ്രമാണിത്തമുള്ള സര്‍ക്കാരിന് നല്ല നിര്‍ദേശങ്ങളോട് അലര്‍ജിയാണ്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യം കോവിഡിന്റെ രണ്ടാം വരവ് ഭീതിയില്‍ ആഴ്ന്നുകിടക്കുമ്പോള്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി ഇന്നു വിളിച്ച യോഗത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും സോണിയ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...