കർണാടക കോൺഗ്രസിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടക കോൺഗ്രസിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാഹുൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ സ്വരം ഉയർത്തുന്നവരോട് അനുനയത്തിന്റെ പാത സ്വീകരിക്കാനും നിർദ്ദേശം നൽകി. എന്നാൽ വഴങ്ങുന്നില്ലെങ്കിൽ രാജി സ്വീകരിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമാണ് രാഹുൽ നിർദ്ദേശം നൽകിയത്. അതേസമയം, രാജി ഭീഷണി ഉയർത്തിയ രാമലിംഗ റെഡ്ഡിയുടെ വിഷയത്തിൽ സസ്പെൻസിന് വഴിവെച്ചിരിക്കുകയാണ്. രാമലിംഗ റെഡ്ഡിയുമായി ഡികെ ശിവകുമാർ ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കരുതെന്നാണ് ഡികെയുടെ ഉപദേശം.

രാജി പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. അനുനയത്തിന് വഴങ്ങിയില്ലെങ്കിൽ ബെംഗളൂരു നഗര വികസന വകുപ്പ് തന്നെ നൽകുന്നത് ആലോചിക്കാനാണ് തീരുമാനം. ഇക്കാര്യം ഹൈക്കമാന്റുമായി ചർച്ചചെയ്യാനാണ് ഡികെ ശിവകുമാറിൻ്റെ നീക്കം. അനുകൂല മറുപടി കിട്ടിയാൽ റെഡ്ഡിക്ക് ആവശ്യപ്പെട്ട വകുപ്പ് നൽകും. അല്ലാത്തപക്ഷം മറ്റേതെങ്കിലും വകുപ്പ് നൽകാനും ആലോചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...