രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം ; എസ്.എഫ്.ഐയുടെ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

വയനാട് : രാഹുല്‍ ഗാന്ധിയുടെ വയനാട് എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ കര്‍ശന നടപടിയുമായി നേതൃത്വം. എസ്.എഫ്.ഐയുടെ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ട് ഏഴ് പേരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി. കേസില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമടക്കം 29 പേര്‍ അറസ്റ്റിലായിരുന്നു. ഓഫീസ് ആക്രമണം ദേശീയതലത്തില്‍ വരെ വിവാദമായ സാഹചര്യത്തില്‍ കര്‍ശന നടപടി വേണമെന്ന് സി.പി.എം നേതൃത്വം എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടിരുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്. ഓഫീസില്‍ പിന്‍വാതിലിലൂടെ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ പ്രതിഷ്ഠിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഓഫീസ് സന്ദര്‍ശിച്ച്‌ നാശനഷ്ടം വിലയിരുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...