അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവം ; രണ്ട്‌പേര്‍കൂടി വിദേശത്തേയ്ക്ക് കടന്നു – കേസ് സിബിഐയ്ക്ക് കൈമാറും

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: പ്രവാസിയും പുത്തിഗെ മുഗു റോഡില്‍ നസീമ മന്‍സിലില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖി (32)നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍  രണ്ട് പേരുകൂടി വിദേശത്തേക്ക് കടന്നതായി സൂചന. ഇതോടെ വിദേശത്തേക്ക് കടന്നവരുടെ എണ്ണം നാലായി. പൈവളിഗെ അധോലോക സംഘത്തലവന്‍ മുഹമ്മദ് റയീസ് (32) എം.എല്‍.എ ഷാഫി എന്ന മുഹമ്മദ് ഷാഫി (31) എന്നിവര്‍ നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് മറ്റു രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടന്നത്.

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കൊല എന്നതിന് പുറമെ കേസില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും കൂടി കലര്‍ന്നിരിക്കുന്നതിനാല്‍ നിലവില്‍ കേസ് അന്വേഷണം നടത്തുന്ന ലോക്കല്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും തുടര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറുമെന്നാണ് വിവരം. വിദേശ നാണയ ചട്ട ലംഘനം, അധോലോക പ്രവര്‍ത്തനം, ഡോളര്‍ കടത്ത്, സ്വര്‍ണ ഇടപാട് തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പല വിഷയങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറാന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

ഡോളര്‍-സ്വര്‍ണ കടത്തും അധോലോക പ്രവര്‍ത്തനവും മൂലം പ്രതികള്‍ കോടികള്‍ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വരുമാന സ്രോതസ്സുകള്‍ തെളിയിച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങിയേക്കും. പൈവളിഗെ അധോലോക സംഘത്തലവന്‍ കഴിഞ്ഞ ആറു മാസമായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ്. അതേ സമയം സിദ്ദിഖ് വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപേരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും.

കേസില്‍ മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡിലെ റസീന മന്‍സിലില്‍ റിയാസ് ഹസന്‍ (33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡിലെ റഹ് മത്ത് മന്‍സിലില്‍ അബ്ദുല്‍ റസാഖ് (46), മഞ്ചേശ്വരം കുഞ്ചത്തൂര്‍ നവാസ് മന്‍സിലില്‍ അബൂബക്കര്‍ സിദ്ദിഖ് (33), മഞ്ചേശ്വരം ജെ.എം റോഡിലെ അബ്ദുല്‍ അസീസ് (36), അബ്ദുല്‍ റഹീം (41) എന്നിവരാണ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...