വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് തീയിട്ട് നശിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് ഇന്ന് പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചതായി പരാതി. രാജകുമാരി കുരുവിള സിറ്റി വിളയക്കാട്ട് ബേസില്‍ ജോണിന്റെ വാഹനമാണ് തീയിട്ട് നശിപ്പിച്ചത്. വാഹനത്തിന് തീ കൊളുത്തിയ ശേഷം വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടിയും വിതറി. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുന്‍പേ അണയ്ക്കുവാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ശാന്തന്‍പാറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വെളുപ്പിന് ഒന്നരയോട് കൂടിയാണ് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മഹേന്ദ്ര മേജര്‍ വാഹനത്തിന് തീയിട്ടത്.

തീ പടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകരുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് വീട്ടിലുള്ളവര്‍ ഉണര്‍ന്നത്. സമീപത്തെ കിണറില്‍ നിന്നും വെള്ളം കോരി ഒഴിച്ചാണ് തീ അണച്ചത്. ഒരുമാസം മുമ്പ്  മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി പുറത്തിറക്കിയ വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിന്റെ അകം പൂര്‍ണമായും കത്തി നശിച്ചു. പെട്രോള്‍ ഒഴിച്ച ശേഷം വാഹനത്തിലേക്ക് പന്തം കത്തിച്ച്‌ എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി ഉപയോഗിച്ച പന്തം പോലീസ് കണ്ടെത്തിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന് തെളിവ് കിട്ടാതിരിക്കാനാണ് അക്രമികള്‍ മുളകുപൊടി വിതറിയതെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...