കേന്ദ്ര സര്‍ക്കാര്‍ പൊതുവിതരണരംഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു : മന്ത്രി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പൊതുവിതരണരംഗത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട മണ്ണെണ്ണ വിഹിതത്തില്‍ നാല്‍പ്പത് ശതമാനം വെട്ടിക്കുറച്ചു. മണ്ണെണ്ണക്ക് പകരം പെട്രോള്‍, ഡീസല്‍ എന്നിവ ഉപയോഗിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. മത്സ്യ തൊഴിലാളികളെ അടക്കം പെരുവഴിയിലാക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് അര്‍ഹമായ മണ്ണെണ്ണ വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നതിനിടെയാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര പ്രഹരം. ഏഴു മാസത്തിനിടെ റേഷന്‍ മണ്ണെണ്ണ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഒറ്റടയിക്ക് 14 രൂപ വര്‍ധിപ്പിച്ചതോടെ വില ലിറ്ററിന് 102 രൂപയായി. അടുത്ത മൂന്നു മാസത്തെ വില എണ്ണക്കമ്പിനികള്‍ വര്‍ധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്.

കഴിഞ്ഞ നവംബറില്‍ ലിറ്ററിന് 45.55 രൂപയായിരുന്നു. മെയ്‌ മാസം ഒരു ലിറ്ററിന് 84 രൂപയായും ജൂണില്‍ നാലു രൂപ കൂട്ടി 88 രൂപയുമാക്കി. ഇതേസമയം സംസ്ഥാന സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷന്‍ കടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നല്‍കാനാണ് തീരുമാനം.

വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമയ്ക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡുടമയ്ക്ക് നാലു ലിറ്ററും നല്‍കണമെങ്കില്‍ സംസ്ഥാനത്തിന് മാസം 9276 കിലോ ലിറ്റര്‍ മണ്ണെണ്ണ വേണം. സര്‍ക്കാരിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 14,481 മത്സ്യബന്ധന യാനങ്ങള്‍ക്കായി മാസം 8398 കിലോ ലിറ്റര്‍ മണ്ണെണ്ണ വേണം. ഇതിനു പുറമെ കാര്‍ഷികാവശ്യങ്ങള്‍ക്ക് 8184 കിലോ ലിറ്റററും ആവശ്യമാണ്. ഈ സാഹചര്യത്തിലും ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...