ലക്നൗ : ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടിയുള്ള യാത്രാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ലക്നൗ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ യാത്രാവാഹനത്തെ ചൊല്ലി തര്‍ക്കം. സംസ്ഥാനത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ മാത്രമേ രാഹുല്‍ ഗാന്ധി മരണമടഞ്ഞ കര്‍ഷകരുടെ കുടുംബങ്ങളിലേക്ക് പോകാവൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു.
തന്റെ സ്വന്തം വാഹനത്തില്‍ മാത്രമേ പോകുന്നുള്ളു എന്ന് രാഹുലും കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റം. രാഹുല്‍ ലക്നൗ വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഒടുവില്‍ മുട്ടുമടക്കു യുപി സര്‍ക്കാര്‍ സ്വന്തം വാഹനത്തില്‍ പോകാന്‍ അനുമതി.
അറസ്റ്റിലായിരുന്ന പ്രിയങ്ക ഗാന്ധിക്കൊപ്പമാകും രാഹുല്‍ ലഖിംപൂരിലേക്ക് പോകുന്നത്. തങ്ങളുടെ വാഹനത്തില്‍ പോകണമെന്നാണ് പോലീസ് നിര്‍ദേശിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക്കൊപ്പമായിരിക്കും തങ്ങളുടെ യാത്രയെന്ന് രാഹുല്‍ വ്യക്തമാക്കി.
രാഹുലിനൊപ്പം പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും ഉണ്ട്. സീതാപൂരില്‍ എത്തി രാഹുല്‍ പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്നാകും ലഖിംപൂരിലേക്ക് പോകുക.ഇരുവര്‍ക്ക് പുറമെ മൂന്നുപേര്‍ക്ക് കൂടി ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി.
എഎപി സംഘത്തിനും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായിരുന്ന പ്രിയങ്ക ഗാന്ധിയെ 59 മണിക്കൂറിനുശേഷം മോചിപ്പിച്ചു. അതിനിടെ വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി ഉത്തരപ്രദേശ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. ഡല്‍ഹിയിലെത്തിയ കേന്ദ്രസഹമന്ത്രി അജയ് മിശ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.