പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം. രാഹുലിന്‍റെ മറ്റൊരു വിശ്വസ്തനായ ഫെന്നി നൈനാൻ തോറ്റു. പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്.

പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെന്നി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...