ആളുമാറിയ പ്രശ്നം പരിഹരിച്ചു ; യുപിയിൽ പുഷ്പരാജ് ജെയിനിന്റെ വസതിയിലും റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ :  സമാജ്‌വാദി പാർട്ടി എംഎൽസിയും വ്യവസായിയുമായ പുഷ്പരാജ് ജെയിനിന്റെ വസതി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് കനൗജിലെ ജെയിനിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പരിശോധന നടന്നത്. ഉത്തർപ്രദേശ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായി 50ഓളം സ്ഥലങ്ങളിലാണു പരിശോധന. പെർഫ്യും വ്യവസായം മുതൽ പെട്രോൾ പമ്പ്​ വരെ പുഷ്പരാജ്​ ജെയിനിന്‍റെ ഉടമസ്ഥതയിലുണ്ട്​. യുപി തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സമാജ്​വാദി പാർട്ടി പുറത്തിറക്കിയ പെർഫ്യുമിന്​ പിന്നിലും പുഷ്പരാജ്​ ജെയിനായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ തന്ത്രമാണിതെന്നാണ് സമാജ്‌വാദി പറയുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും വോട്ടിലൂടെ ജനങ്ങൾ ഇതിനു മറുപടി നൽകുമെന്നും പാർട്ടി പറഞ്ഞു.

ഡിസംബർ 22ന് യുപിയിലെ മറ്റൊരു സുഗന്ധവ്യാപാരി പീയൂഷ് ജെയിനിന്റെ കൂടുതൽ സ്ഥാപനങ്ങളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ 10 കോടിയുടെ നികുതിവെട്ടിപ്പു കണ്ടെത്തിയിരുന്നു. പീയുഷ് ജെയിനിന്റെ വീട്ടിൽനിന്ന് 257 കോടി രൂപയും കണ്ടെടുത്തു. സ്വർണം, വെള്ളി, ചന്ദനത്തൈലം എന്നിവയും പിടികൂടി. കനൗജിലെ ജെയിൻ സ്ട്രീറ്റിലെ അയൽവാസികളാണ് പീയൂഷ് ജെയിനും പുഷ്പരാജ് ജെയിനും. പുഷ്പരാജിനെയാണ് അധികൃതർ നോട്ടമിട്ടതെന്നും അബദ്ധത്തിൽ പീയൂഷിനെ പിടികൂടിയെന്നുമാണ് എസ്‌പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്. ഇതിനുപിന്നാലെയാണ് പുഷ്പരാജിന്റെ വീട്ടിലും റെയ്ഡ് നടന്നത്. നിലവിൽ പീയൂഷ് ജെയിൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...