ജിഎസ്ടി നിരക്ക് വര്‍ധന ; സ്വിഗ്ഗി, സൊമാറ്റോ ആപ്പുകളില്‍ ഭക്ഷണത്തിന് ചെലവേറും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിൽ നിന്നും വാങ്ങുന്ന ഭക്ഷണത്തിന് വിലകൂടും. ഇത്തരം ഭക്ഷണ വിതരണ സേവനങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകളിലെ ഓർഡറുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടി നൽകണം എന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണിത്. ഈ തീരുമാനം ഉപഭോക്താക്കളെയും ചെറുകിട ഭക്ഷണശാലകളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

സെപ്റ്റംബറിൽ ചേർന്ന 45-ാമത് ജിഎസ് ടി കൗൺസിൽ യോഗമാണ് സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ ജിഎസ്ടി നൽകണം എന്ന് തീരുമാനിച്ചത്. ഈമാസം ആദ്യമാണ് ജനുവരി ഒന്നുമുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്നുള്ള സർക്കുലർ പുറത്തിറക്കിയത്.

ഇതോടെ എല്ലാ റസ്റ്റോറന്റുകളിൽ നിന്നുള്ള ഓർഡറുകൾക്ക് ഭക്ഷ്യ വിതരണ സേവനങ്ങൾ ജിഎസ്ടി നൽകുകയും ഇടാക്കുകയും ചെയ്യേണ്ടിവരും. ഓരോ ഓർഡറിനും പ്രത്യേക ജിഎസ്ടി എൻട്രി സൂക്ഷിക്കേണ്ടിയും വരും. നിലവിൽ 18 ശതമാനം ജിഎസ്ടിയാണ് പ്ലാറ്റ്ഫോമുകൾ അവരുടെ ഡെലിവറി സേവനങ്ങൾക്കായി നൽകുന്നത്. ഇതിനൊപ്പമാണ് അഞ്ച് ശതമാനം അധികമായി വരുന്നത്.

സാധനങ്ങളുടെ വിലയ്‌ക്കൊപ്പം ഈ നിരക്കും ചേർക്കപ്പെടും. റസ്റ്റോറന്റ് ഉടമകൾ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ഓർഡറുകൾക്ക് അഞ്ച് ശതമാനം ജിഎസ്ടി നൽകേണ്ടി വരും. ഇത് അവരുടെ വരുമാനത്തെ ബാധിക്കുകയും അതുവഴി ഭക്ഷണ സാധനങ്ങൾക്ക് അധിക തുക ഈടാക്കാൻ നിർബന്ധിതരാവുകയും ചെയ്തേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...