Tuesday, May 13, 2025 8:05 pm

അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ മാ​ല ക​വ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

മം​ഗ​ല​പു​രം : അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ മാ​ല ക​വ​ര്‍​ന്നു. മു​രു​ക്കും​പു​ഴ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ റെ​യി​ല്‍​വേ പോ​യി​ന്‍​റ്​​സ്​ മാ​നാ​യ ജ​ല​ജ​കു​മാ​രി (45)​ യെ​യാ​ണ് ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം. ഈ ​സ​മ​യം ക​ട​ന്നു​പോ​യ ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സി​ന് ഫ്‌​ളാ​ഗ് കാ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് ട്രെ​യി​നി​ന് കൊ​ടി കാ​ണി​ക്കു​ന്ന​തി​നി​ട​യി​ല്‍ പി​ന്നി​ലൂ​ടെ വ​ന്ന അ​ക്ര​മി വെ​ട്ടു​ക​ത്തി വീ​ശി ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ച്‌ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു.

ത​ട​ഞ്ഞ ജ​ല​ജ​കു​മാ​രി​യെ വെ​ട്ടു​ക​യും പ്ലാ​റ്റ്ഫോ​മി​ല്‍ നി​ന്നും പാ​ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ യു​വ​തി ചാ​ടി എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ മോ​ഷ്​​ടാ​വ് ഇ​രു​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൊ​ട്ടി​യ മാ​ല​യു​ടെ ചെ​റി​യൊ​രു​ഭാ​ഗം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് കി​ട്ടി. ട്രാ​ക്കി​ലേ​ക്ക് വീ​ണ യു​വ​തി​യു​ടെ കൈ ​ഒ​ടി​യു​ക​യും പാ​ല​ത്തി​ല്‍ ഇ​ടി​ച്ച്‌ ത​ല​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ഇ​വ​രെ പേ​ട്ട റെ​യി​ല്‍​വേ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ട്രെ​യി​ന്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്താ​യ​തി​നാ​ല്‍ എ​തി​ര്‍ വ​ശ​ത്തു​നി​ന്ന സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​റും സം​ഭ​വം ക​ണ്ടി​ല്ല. ഇ​വി​ടെ മുന്‍പും ഇ​ത്ത​ര​ത്തി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് സ്​​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഉ​ള്‍​പ്പെ​ടെ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. മം​ഗ​ല​പു​രം പോ​ലീ​സും ആ​ര്‍.​പി.​എ​ഫും കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഡ്വ. എ.ഡി. ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു

0
പത്തനംതിട്ട : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ. എ.ഡി....

ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി

0
കൊച്ചി: എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
റാങ്ക് പട്ടിക റദ്ദായി പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍-കെഎപി മൂന്ന്)( കാറ്റഗറി...

സിബിഎസ്ഇ ഫലം വന്നതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാർഥികളെ...