സിൽവൽ ലൈൻ : സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയിൽവേ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈനിനു വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ റെയിൽ നടപടിയെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ. കെറെയിൽ ഭൂമി ഏറ്റെടുപ്പിനെതിരെ കോട്ടയം സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വാദങ്ങളെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ നിലപാടെടുത്തത്.

കേസിൽ വിശദമായ വാദമാണ് ഹൈക്കോടതി ഇന്ന് കേട്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തടസമില്ലെന്നും സംസ്ഥാന സർക്കാർ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നായിരുന്നു റെയിൽവേയുടെ നിലപാട്. സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാൻ റെയിൽവേയുടെ പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. ഇതു പ്രത്യേക റെയിൽവേ പ്രൊജക്ട് അല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കേസ് വിധിപറയാനായി കോടതി മാറ്റിവെച്ചു.

കെറെയിൽ ഭൂമി ഏറ്റെടുക്കലിനെതിരെ വിവിധ വ്യക്തികൾ ഇതിനകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂർ സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ സർവേ പൂർത്തിയാക്കാതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ ലഭിച്ചത് എങ്ങനെയാണെന്നു സർക്കാരിനോടു കോടതി ചോദിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...