കോന്നി – ചന്ദനപള്ളി റോഡ് ഉയർത്തി ലെവൽ ചെയ്യുന്ന പ്രവർത്തി എം.എൽ.എ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – ചന്ദനപള്ളി റോഡിൽ കോന്നി മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗം ഉയർത്തി ലെവൽ ചെയ്ത് നിർമ്മിക്കുന്ന പ്രവർത്തികൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമൊപ്പമാണ് എം.എൽ.എ സന്ദർശനം നടത്തിയത്. റോഡ് ഉയർത്തുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.

കോന്നിയിൽ ഏറ്റവുമധികം ഗതാഗത തിരക്കുള്ള റോഡാണ് ആനക്കൂട് റോഡ്. മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ഇക്കോ ടൂറിസം സെൻ്റർ, കോന്നി വലിയപള്ളി ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ പരമാവധി വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. 9.75 കോടി രൂപ ചെലവഴിച്ചാണ് കോന്നി – ചന്ദനപള്ളി റോഡ് പുനർനിർമ്മിക്കുന്നത്. ബി.എം.ആൻ്റ് ബി.സി നിലവാരത്തിലാണ് .

ഓടയും ഐറിഷ് ഓടയും കലുങ്കുകളും ഉൾപ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവർത്തികളും നിർമ്മാണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ കോന്നി സെൻട്രൽ ജംഗ്ഷൻ്റെ വികസനo യാഥാർത്ഥ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.വിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്തംഗം കെ.ജി.ഉദയകുമാർ, പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയർ റസീന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...