ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റായി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ വീണ്ടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റായി മലയാലപ്പുഴ ജ്യോതിഷ് കുമാറിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഡി.സി.സി ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജ്യോതിഷ് കുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. നിലവില്‍ പ്രസിഡന്റായിട്ടുള്ള എ. ഷംസുദ്ദീന്‍, അങ്ങാടിക്കല്‍ വിജയകുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശപത്രിക റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജ്യോതിഷ്‌കുമാര്‍ ഒഴികെ മറ്റു രണ്ടു പേരും നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് എതിരില്ലാതെ ഐഎന്‍ റ്റി യു സി ജില്ലാപ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മലയാലപ്പുഴ ജ്യോതിഷ്‌ കുമാറിനെ പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നാലാമത് പ്രസിഡണ്ടാകുന്ന ജ്യോതിഷ് കുമാർ നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. 14 വർഷത്തിന് ശേഷമാണ് ജില്ലാ ഐ എൻ ടി യു സി യിൽ നേതൃമാറ്റം. മോട്ടോർ, വനം, ക്വാറി ക്രഷർ, ലോഡിങ്, തോട്ടം, ഗ്യാസ് ആന്റ് ഓയിൽ, കെ എൽ ഡി ബോർഡ് തുടങ്ങി നിരവധി യൂണിയനുകളുടെ നേതൃ സ്ഥാനം വഹിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കോൺട്രാക്ട് ലേബർ അബോളിഷൻ ബോർഡ് അംഗവും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...